ബാഹ്യമോടികൾ അഴിച്ചുമാറ്റി നമ്മെത്തന്നെ കണ്ടെത്താനുള്ള സമയമാണ് നോമ്പുകാലം : ഫ്രാൻസിസ് മാർപാപ്പാ

ബാഹ്യമോടികളും, നമ്മെത്തന്നെ മറ്റുള്ളവരുടെ മുന്നിൽ നല്ലവരായി കാട്ടാൻ നാമണിയുന്ന പൊയ്‌മുഖങ്ങളും അഴിച്ചുമാറ്റി, നമ്മുടെ യഥാർത്ഥ മുഖം തിരിച്ചറിയാനും, ദൈവത്തിലേക്ക് തിരികെ വരാനുമുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാൻസിസ് പാപ്പാ. റോമിലെ വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസലിക്കയിൽ, വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് അർപ്പിച്ച വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ്, ബാഹ്യമായവയ്ക്ക് നൽകുന്ന ശ്രദ്ധയേക്കാൾ നമ്മുടെ ഉള്ളവും നമ്മെത്തന്നേയും തിരിച്ചറിയുന്നതിനായി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജീവിതമെന്നാൽ നാട്യമല്ലെന്നും, അഭിനയത്തിന്റെ നടനവേദികളിൽ നിന്നും താഴേക്കിറങ്ങി മനസ്സിന്റെ ഉള്ളിലേക്ക് തിരികെപ്പോകാനും, നാമാകുന്ന സത്യത്തെ തിരിച്ചറിയാനുമുള്ള സമയമാണിത്. നോമ്പുകാല ആരംഭത്തിൽ ശിരസ്സിൽ അണിയുന്ന ചാരവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്ന പൊടിയാണെന്നും, ഈ സ്നേഹം തിരിച്ചറിയുന്നത് വഴി, നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളെ സ്നേഹിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം നാം തിരിച്ചറിയേണ്ടതുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group