തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഓർമ്മ തിരുനാൾ ദിനമായ മെയ് മാസം ഒന്നാം തീയതി, തൊഴിലാളി ദിനത്തിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്സ് ൽ ഹ്രസ്വസന്ദേശം അയച്ചു. തന്റെ സന്ദേശത്തിൽ, ദൈവത്തിൽ ആശ്രയം വച്ചുകൊണ്ട് നമ്മുടെ പ്രവൃത്തികൾ ആരംഭിക്കേണ്ടതിന്റെയും, പൂർത്തിയാക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ അടിവരയിട്ടു.
“സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഓർമ്മ ആചരിക്കുന്നു. നമ്മുടെ വിശ്വാസം പുതുക്കാനും, ഊട്ടിയുറപ്പിക്കുവാനും കർത്താവിനോട് നമുക്ക് അപേക്ഷിക്കാം. അപ്രകാരം നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അവനിൽ ആരംഭിക്കുകയും, പൂർത്തീകരിക്കുകയും ചെയ്യാം.
സമൂഹമാധ്യമമായ എക്സിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ x അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ പാപ്പായുടെ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m