പരീക്ഷകളുടെ സമ്മർദം മറികടക്കാനുള്ള സിലബസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം : സീറോ മലബാർ സഭ അത്മായ ഫോറം

എസ്.എസ്.എൽ.സി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ജീവനൊടുക്കിയ വിദ്യാർത്ഥികൾക്ക് ഫലം പ്രസിദ്ധീകരിച്ചപ്പോൾ മികച്ച വിജയം എന്നുള്ള വാർത്തകൾ നമ്മെയെല്ലാം ഏറെ ദുഃഖിപ്പിക്കുന്നു. കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരീക്ഷാഫലങ്ങൾ. വിജയികൾ നൂറുശതമാനക്കണക്ക് ഉറക്കെ വിളിച്ചുപറയുമ്പോൾ തോൽവിയുടെ ആഘാതം താങ്ങാനാവാതെ പൊലിഞ്ഞുപോകുന്ന വിദ്യാർത്ഥി ജീവിതങ്ങൾ വിരൽചൂണ്ടുന്നത് നാം ഒരോരുത്തരിലേക്കുമാണ്. അതുകൊണ്ടു തന്നെ
പരീക്ഷകളുടെ സമ്മർദം മറികടക്കാനുള്ള സിലബസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സീറോമലബാർ സഭ അത്മായ ഫോറം ആവിശ്യപെട്ടു.

കേരളത്തിൽ പരീക്ഷാപ്പേടി മൂലം നടക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യാനിരക്ക് വർധിക്കുകയാണ്. പരീക്ഷ എന്നത് സ്വയം കണ്ടെത്താനുള്ള വഴി മാത്രമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരും വിദ്യാഭ്യാസവകുപ്പും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്നോ, രണ്ടോ വിഷയത്തിൽ തോറ്റാൽ മാനം ഇടിഞ്ഞുവീഴില്ലെന്ന് ശരാശരി വിദ്യാർത്ഥികളെ രക്ഷിതാക്കൾ ആശ്വസിപ്പിക്കണം. വിദ്യാലയത്തിന്റെ സൽപേര് കുട്ടികളെ കുരുതികൊടുത്തിട്ടു വേണ്ടെന്ന് വിദ്യാലയനടത്തിപ്പുകാരും കരുതണം. മൂല്യവത്തായ ജീവി‌തമാണ് ഏറ്റവും പ്രധാനമെന്ന് വിദ്യാർത്ഥികളെ പറഞ്ഞു മനസ്സിലാക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും സീറോമലബാർ സഭ അത്മായ ഫോറം ആവിശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group