ആഗോള മാധ്യമ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു

ആഗോള മാധ്യമ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി ഓ സി യിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവ്വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ് 58ആം ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന്റെ മുഖ്യപ്രമേയം. മെയ്‌ 12 ഞായർ ആഗോള മാധ്യമ ദിനമായി ആചരിക്കും. ഡോ മാത്യു കുരിശുമ്മൂട്ടിൽ മാർപാപ്പയുടെ മാധ്യമ ദിന സന്ദേശത്തെക്കുറിച്ച് സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group