കൊച്ചി കപ്പൽശാലക്ക് യൂറോപ്പിൽ നിന്ന് 1000 കോടിയുടെ കരാർ

കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ യൂറോപ്പില്‍ നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകല്‍പ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ച സന്തോഷ വാർത്ത പങ്കുവെച്ച്‌ മന്ത്രി പി രാജീവ്.കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകള്‍ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എം എസ് എം ഇ സംരംഭങ്ങള്‍ക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ യൂറോപ്പില്‍നിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകല്‍പ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചിരിക്കുന്നു. സുസ്ഥിര ഊർജ സംവിധാനങ്ങള്‍ക്ക് വൻ ആവശ്യകതയുള്ള യൂറോപ്പില്‍ കാറ്റില്‍നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ്‌ഷോർ വിൻഡ് ഫാം മേഖലയ്ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും, മറ്റു പ്രവർത്തനാവശ്യങ്ങള്‍ക്കുമായിരിക്കും ഈ യാനം ഉപയോഗിക്കുക. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകള്‍ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എം എസ് എം ഇ സംരംഭങ്ങള്‍ക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ്.

നിലവില്‍ ലഭിച്ചിരിക്കുന്ന ഓർഡർ 2026 അവസാനത്തോടെ പൂർത്തിയാക്കാനാകു മെന്നാണ് കൊച്ചിൻ ഷിപ് യാർഡ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ യൂറോപ്പില്‍ നിന്നുതന്നെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസല്‍ രൂപകല്‍പ്പന ചെയ്യാനും നിർമിക്കാനുമായുള്ള 500 കോടിയുടെ കരാറും കൊച്ചി കപ്പല്‍ശാലയ്‌ക്ക്‌ ലഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group