ഈ വർഷത്തെ ‘നല്ലിടയൻ’ അവാർഡ് മാർ തോമസ് തറയിലിന്

എട്ടാമത് ‘നല്ലിടയൻ’ അവാർഡിന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിൽ അർഹനായി.

മണിയങ്ങാട്ട് ഫാമിലി ചാരിറ്റിബൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്, പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും മാർ തോമസ് തറയിൽ ഏറ്റുവാങ്ങി.
സരസവും ലളിതവുമായ പ്രഭാഷണത്തിലൂടെ സഭക്കും സമൂഹത്തിനും പാവപ്പെട്ടവർക്കുമായി നടത്തുന്ന ബിഷപ്പ് തറയിലിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പിതാവിനെ അവാർഡിന് അർഹനാക്കിയത്.

2010 ൽ ആദ്യമായി ഈ അവാർഡ് ഏർപ്പെടുത്തുമ്പോൾ അതിന് അർഹനായത് മാർ ജോസഫ് പവ്വത്തിൽ ആയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group