തടവറയിലെ പോരാളിക്ക് എൺപത്തിനാലാം പിറന്നാൾ…

ഭരണകൂടം വ്യാജ ആരോപണം ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് ജയിലില്‍ ഇന്നു 84ാം പിറന്നാള്‍.സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന സ്റ്റാൻ ലൂർദു സ്വാമി 1937 ഏപ്രിൽ 26ന് തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ജനിച്ചത്.മിഷനറി വൈദികനായ അദ്ദേഹം ഗോത്രവർഗ്ഗ ആദിവാസി ജനങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്തു. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടത്ത്. കേവലം ആരോപണങ്ങള്‍ മാത്രം മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കിയ ഭരണകൂടത്തിന്റെ കിരാതമായ മുഖമാണ് വെളിവാക്കുന്നത്.
തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. ആറു മാസത്തിലേറെയായി ജാമ്യം പോലും നിഷേധിച്ച് തടവറയിൽ കഴിയുന്ന സ്റ്റാൻ സ്വാമിയുടെ മോചനവും ആയി ബന്ധപ്പെട്ട് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group