മരിയൻ ദർശനങ്ങളെക്കുറിച്ചുള്ള പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചു

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങൾ ഉൾപ്പെടെയുള്ള അത്ഭുതസംഭവങ്ങളെ കൈകാര്യം ചെയ്യുന്നതിന് വത്തിക്കാൻ പുതിയ പ്രമാണരേഖ പുറത്തിറക്കി.

‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ’ എന്ന പേരിൽ തയ്യാറാക്കിയ പുതിയ പ്രമാണരേഖ, വിശ്വാസകാര്യാലയ അധ്യക്ഷൻ കർദിനാൾ വിക്‌ടർ മാനുവൽ ഫെർണാണ്ടസ് പ്രകാശനം ചെയ്തു.

നമ്മുടെ ഇടയിലുള്ള ദൈവികസാന്നിധ്യത്തിന്റെ അടയാളങ്ങളിൽ വിശ്വാസികളെ എപ്പോഴും ശ്രദ്ധയോടെ നിലനിർത്തുക, വഞ്ചനകളിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കുക എന്നിവയാണ് പുതിയ പ്രമാണരേഖയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒരു അത്ഭുതപ്രതിഭാസം അല്ലെങ്കിൽ അത്ഭുതം നടന്നുകഴിഞ്ഞാൽ, വിശ്വാസകാര്യാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ അത്ഭുതപ്രതിഭാസത്തിന്റെ ആധികാരികതയെക്കുറിച്ച് പൊതുപ്രഖ്യാപനം നടത്താൻ ബിഷപ്പുമാർക്കു അവകാശമില്ല. അത്ഭുതപ്രതിഭാസം ഒന്നിലധികം രൂപതകളുടെ ഭാഗമാകുന്നുണ്ടെങ്കിൽ ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഇൻ്റർഡയോസിസൻ കമ്മീഷൻ രൂപീകരിക്കണമെന്ന് രേഖയിൽ പ്രത്യേക അനുശാസനമുണ്ട്.

ഏഷ്യയിൽ പല ഭാഗങ്ങളിലും മരിയൻ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും പല ദൈവാലയങ്ങളിലും ഉയർന്നുവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ആധികാരികതയും ഉറപ്പും നൽകുന്നതിനാണ്‌ പു തിയ പ്രമാണരേഖ സഹായിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m