വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യയായിരുന്ന ഏലിക്കുട്ടി അന്തരിച്ചു

വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യയായിരുന്ന ഏലിക്കുട്ടി അമ്മച്ചി നിത്യതയിലേക്ക് യാത്രയായി. നൂറ്റിനാല് വയസായിരിന്നു. വാകക്കാട് സെന്റ് പോള്‍സ് സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയില്‍ നിന്ന്‍ ഏലിക്കുട്ടി അടക്കമുള്ള കുട്ടികള്‍ നല്ല പാഠങ്ങള്‍ കേട്ടിരുന്നത്. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിന്‍ ചുവട്ടിലുമായിട്ടായിരിന്നു അൽഫോൻസാമ്മയുടെ അധ്യാപനം. അന്നത്തെ സ്‌കൂള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സ സ്‌കൂളായി മാറി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെ കുറിച്ചു അമ്മച്ചി ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമായിരിന്നു.

അന്നത്തെ ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജെയിംസ് കളാശ്ശേരി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നതിനു മുമ്പായി അന്നക്കുട്ടി (അല്‍ഫോന്‍സമ്മ) ടീച്ചര്‍ തന്റെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ച കാര്യം അമ്മച്ചി പങ്കുവെച്ചിരിന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഭരണങ്ങാനം മഠത്തിലെത്തി അല്‍ഫോന്‍സാമ്മയെ കണ്ടപ്പോഴും ഗുരു ശിഷ്യ ബന്ധത്തിന് ചെറുതായി പോലും മങ്ങലേറ്റിരുന്നില്ല. 2018-ല്‍ വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ വീട്ടിലെത്തി അദ്ദേഹം ജപമാലയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും ഏലിക്കുട്ടി അമ്മച്ചിക്കു നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group