സോഷ്യല്‍ മീഡിയയുടെ അധിക ഉപയോഗം കുടുംബ ബന്ധങ്ങൾക്ക് ഭീഷണി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ആധുനിക സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയയുടെ ഉപയോഗം കുടുംബബന്ധങ്ങൾക്ക് ഭീഷണിയാകുമോ എന്ന ആശങ്ക പങ്കുവെച്ച് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നെടുങ്കണ്ടം പച്ചടി സെന്‍റ് ജോസഫ് ദൈവാലയ പാരിഷ് ഹാളിന്‍റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു രൂപതാദ്ധ്യക്ഷന്‍.
ക്രൈസ്തവ കുടുംബങ്ങളുടെ മാതൃകയാണ് യൗസേപ്പ് പിതാവിന്‍റെ ജീവിതമെന്നുo അദ്ദേഹം പറഞ്ഞു.

ഒട്ടേറെ പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു യൗസേപ്പ് പിതാവിന്‍റെ ജീവിതം. എന്നാല്‍ ഇവയെ ദൈവാശ്രയത്താല്‍ മറികടക്കാനും മാതൃകാപരമായ കുടുംബജീവിതം നയിക്കാനും യൗസേപ്പ് പിതാവിന് സാധിച്ചു. ആധുനിക ജീവിതത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പലപ്പോഴും അകല്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്നും ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group