ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിൻ്റെ ചരമ വാർഷികാചരണം ഈ മാസം 25ന്

ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിൻ്റെ 52-ാം ചരമ വാർഷികാചരണം 25ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തും. ചരമ വാർഷികാചരണത്തിന് ഒരുക്കമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ആരാധനാമഠം ചാപ്പലിൽ നാല്‍പ്പത് മണി ആരാധന നടത്തും. ശനിയാഴ്ച രാവിലെ 10ന് മഠം ചാപ്പലിൽ ഷന്താളമ്മയുടെ കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തും. 10.30ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.

ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ഷന്താളമ്മയുടെ നാമകരണ നടപടികളുടെ ബിഷപ്പ് ഡെലഗേറ്റുമായ റവ. ഡോ. വർഗീസ് താനമാവുങ്കൽ, പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറ, ഹിസ്റ്റോറിക്കൽ കമ്മീഷൻ ചെയർമാൻ റവ.ഡോ. തോമസ് കുഴിപ്പിൽ, പ്രൊമോട്ടർ ഓഫ് ജസ്റ്റീസ് റവ.ഡോ. ടോം പുത്തൻകളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പിൽ, നിരണം മാർത്തോമ്മാ ശ്ലീഹ സെമിനാരി സ്പ‌ിരിച്വൽ ഫാദർ ജോർജ് വല്ലയിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് നേർച്ച ഭക്ഷണ വിതരണത്തോടെ ചരമ വാർഷികാചരണ പരിപാടികൾ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m