ദേവാലയം തീവെച്ച് നശിപ്പിച്ച സംഭവം ഒരു പ്രതിയെ പിടികൂടി

ഗ്ലാസ്ഗോ : സ്കോട്ട്ലാൻഡിലെ 163 വർഷം പഴക്കമുള്ള കത്തോലിക്ക ദേവാലയമായ
സെന്റ് സൈമൺസ്, കത്തീഡ്രൽ കത്തിച്ച സംഭവത്തിൽ ഒരു പ്രതിയെ പോലീസ് പിടികൂടി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.എങ്കിലും 24 വയസ്സുള്ള യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.മനപ്പൂർവ്വം ദേവാലയം നശിപ്പിച്ചു എന്നതാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.തീപിടുത്തവുമായി മറ്റാർക്കും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചു.ഗ്ലാസ്ഗോയിലെ പോളിഷ് സമൂഹത്തിന്റെ ആത്മീയ ഭവനമെന്ന് വിശേഷിപ്പിച്ചിരുന്ന പള്ളി നശിപ്പിച്ച വാർത്ത ഞെട്ടലോടെയായിരുന്നു വിശ്വാസി സമൂഹം കേട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group