കേരള മാർച്ച് ഫോർ ലൈഫ് പോസ്‌റ്റർ പ്രകാശനം ചെയ്തു

തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിൻ്റെ മുന്നോടിയായുള്ള കേരള മാർച്ച് ഫോർലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റർ പ്രകാശനം കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ നിർവഹിച്ചു.

മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവൻ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പി ഓ സി യിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലിമിസ് മാർ ബസേലിയോസ് ബാവ, കെസിബിസി പ്രൊ ലൈഫ് സമിതി ചെയർമാർ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാൻമാരായ മാർ ജോസ് പുളിക്കൽ, ബിഷപ്പ് യൂഹന്നാൻ മാർ തിയഡോഷ്യസ് ബാവ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപള്ളി, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ളീറ്റസ് കതിർ പറമ്പിൽ,പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്,
കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

കേരള മാർച്ച് ഫോർ ലൈഫ് ജൂലൈ രണ്ടിന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടു നിന്നും ആരംഭിക്കും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കുന്ന ജീവ സംരക്ഷണ സന്ദേശ യാത്ര മുന്നൂറോളം കേന്ദ്രങ്ങളിൽ പ്രൊ ലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group