101-ാം വയസിലും പൗരോഹിത്യ വിശുദ്ധിയുടെ മാതൃകയായി വൈദികൻ.

101-ാം വയസിലും പൗരോഹിത്യവിശുദ്ധിയുടെ മാതൃകയായി മാറിയിരിക്കുകയാണ് കൊളംബിയയിൽ നിന്നുള്ള വൈദികൻ ഫാ. എവെലിയോ വലെൻസിയ ഗാർസിയ.

ഇപ്പോൾ 101 വയസുള്ള ഈ പുരോഹിതന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കൊളംബിയയിലെ കത്തോലിക്കാ സഭ.

1949 ജൂൺ 11-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തൻ്റെ വിശുദ്ധമായ ജീവിതമാതൃകയിലൂടെ അനേകർക്ക് ക്രിസ്തുവിലേക്കുള്ള വഴികാട്ടിയായി മാറിയിരുന്നു.

ന്യൂസ്ട്ര സെനോറ ഡെൽ കാർമെൻ ഇടവകയിലെ മാനിസാലെസിലെ ചിഞ്ചിന, അരാൻസാസു, അഗുഡാസ്, ലാ കബാന, പ്യൂബ്ലോ റിക്കോ എന്നിവിടങ്ങളിൽ ഫാ. എവെലിയോ തന്റെ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചിരുന്നു; ഒപ്പം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ചാപ്ലിൻ, ലാ സുൽത്താനയിലെ ന്യൂസ്ട്രാ സെനോറ ഡി ലാ മക്കറേനയിലെ ഇടവക വികാരി, സാന്താ സോഫിയ ഹോസ്പിറ്റലിലെ ചാപ്ലിൻ, ജാർഡിൻസ് ഡി ലാ എസ്പെരാൻസാ ചാപ്ലിൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m