പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യo: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി : പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അല്മായര്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരണമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023 – 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ മാര്‍ തോമസ് തറയില്‍, മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത്, ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റന്‍ മുട്ടംതൊട്ടില്‍, മിഷന്‍ ലീഗ് ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group