ഈ വർഷം ലോകത്താകമാനമായി 20 മിഷനറിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

2023 അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ ജീവൻ നഷ്ടമായത് 20ലധികം മിഷനറിമാർക്ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് മിഷനറിമാർ വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടത്.

വത്തിക്കാൻ ഏജൻസിയായ ഫിഡെസ്, പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മിഷനറിമാർ കൊലചെയ്യപ്പെട്ടത്.

ലോസ് ഏഞ്ചൽസിലെ സഹായമെത്രാൻ ബിഷപ്പ് ഡേവിഡ് ഒ കോണൽ, എട്ട് വൈദികർ, രണ്ട് സന്യാസവൈദികർ, ഒരു സെമിനാരിക്കാരൻ, ഒരു നോവിസ്, ഏഴ് അത്മായവിശ്വാസികൾ എന്നിവരാണ് കൊല്ലപ്പെട്ട മിഷനറിമാർ. നൈജീരിയ, ബുർക്കിന ഫാസോ, ടാൻസാനിയ, കാമറൂൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ മാത്രം ഒമ്പതു മിഷനറിമാരാണ് കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group