ന്യൂഡല്‍ഹി: ഭക്ഷണശാലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ രജൗരി ഗാർഡനിലാണ് വെടിവയ്പ്പുണ്ടായത്.
അക്രമി പത്തിലധികം തവണ വെടിയുതിർത്തതായി ദൃക്സാക്ഷികള്‍ മൊഴി നല്കി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്.
നഗരത്തിലെ ഒരു ബർഗർ കിംഗ് ഔട്ട്ലെറ്റിലായിരുന്നു വെടിവയ്പ്പ് നടന്നത്. സംഭവ സമയത്ത് നിരവധി പേർ ഔട്ട്ലെറ്റില് ഉണ്ടായിരുന്നതായാണ് വിവരം. ഒരാളാണ് അക്രമം നടത്തിയതെന്ന് ഡിസിപി വിചിത്ര വീർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അക്രമിയെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റില് ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group