കർദിനാൾമാരുടെ ഉപദേശക സംഘത്തിൻ്റെ സമ്മേളനം സമാപിച്ചു

ഫ്രാൻസിസ് പാപ്പ രൂപം നൽകിയ സി 9 (C9) കർദിനാൾമാരുടെ ഉപദേശക സംഘത്തിൻ്റെ സമ്മേളനം സമാപിച്ചു. കർദിനാൾമാർക്കൊപ്പം, മൂന്ന് വനിതകളുടെയും അഭിപ്രായസ്വീകരണം ഈ സമ്മേളനത്തെ കൂടുതൽ വ്യത്യസ്തമാക്കി.

സഭയിൽ സ്ത്രീകളുടെ പങ്കും, പങ്കാളിത്തവും; പ്രായപൂർത്തിയാകാത്തവർക്കു നൽകേണ്ടുന്ന പരിരക്ഷയുമാണ് രണ്ടു ദിനം നീണ്ടു നിന്ന കൗൺസിലിൽ ചർച്ചാ വിഷയങ്ങളായത്. അടുത്ത യോഗം ഡിസംബർ മാസത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്ത്രീകളെ കുറിച്ചുള്ള ചർച്ചകൾക്ക് പകരം സ്ത്രീകൾക്കൊപ്പമുള്ള ചർച്ചകളാണ് ഉപദേശകസമിതി നടത്തിയതെന്ന് അംഗങ്ങൾ പങ്കുവച്ചു. ഒൻപതു കർദിനാൾമാർക്കും പാപ്പയ്ക്കും പുറമെ സിസ്റ്റർ ലിൻഡാ പോച്ചർ, വാലെൻന്റീന റോത്തൂന്ധി, ഡോണാത്ത ഹൊറാക് എന്നിവരും ഇരുവിഷയങ്ങളിന്മേൽ അഭിപ്രായങ്ങൾ പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m