ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യയാണെന്ന് ഡാറ്റ ശേഖരണത്തിലും ദൃശ്യവൽക്കരണത്തിലും വൈദഗ്ദ്ധ്യമുള്ള ജർമ്മൻ ഓൺലൈൻ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ. 7 കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം പിഞ്ചെല്ലുന്നത്.
പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസമാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. എത്യോപ്യയെ കൂടാതെ ആകെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംബിയയിലെ ജനസംഖ്യയുടെ 96 ശതമാനവും ക്രൈസ്തവരാണെന്നും ഇത് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന ശതമാനത്തെ പ്രതിനിധീകരിക്കുകയാണെന്നും ഗവേഷക ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സീഷെൽസ്, റുവാണ്ട എന്നീ രാജ്യങ്ങളില്‍ യഥാക്രമം 95 ശതമാനവും 94 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ഈ രാജ്യങ്ങൾ ഏറ്റവും ഉയർന്ന ശതമാനം അവതരിപ്പിക്കുമ്പോൾ തന്നെ മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസം പ്രബലമാണെന്ന് സംഘടന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m