April 27: വിശുദ്ധ സിറ്റാ.

ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ ജീവിത രീതി പിന്തുടർന്നു കൊണ്ടാണ് വിശുദ്ധ സിറ്റാ ജീവിച്ചത്.തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്.
പാവപ്പെട്ടവരുടെ ഒരു നല്ല സുഹൃത്തു കൂടിയായ വിശുദ്ധ സിറ്റാ, തന്റെ ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കുക പതിവായിരുന്നു. ഇതിനാല്‍ തന്നെ വിശുദ്ധക്ക്, വര്‍ഷങ്ങളോളം മറ്റ് ജോലിക്കാരുടെ ശത്രുതക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്.
വീട്ടിലുള്ളവരുടെ സ്നേഹബഹുമാനങ്ങള്‍ക്ക് പാത്രമായികൊണ്ട് അനുതാപത്തിലും, കാരുണ്യപ്രവര്‍ത്തികളുമായിട്ടാണ് വിശുദ്ധയുടെ ജീവിതത്തിന്റെ അവസാനനാളുകള്‍ ചിലവഴിച്ചിരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് വിശുദ്ധക്ക് പ്രത്യേകസ്നേഹം തന്നെയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി വിശുദ്ധ സിറ്റാ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുമായിരുന്നു.
ഇതര വിശുദ്ധര്‍

1.ലിജ് ബിഷപ്പായ ഫ്ലോറിബെര്‍ട്ട്

  1. നിക്കോമേഡിയാ ബിഷപ്പായ ആന്തിമൂഡു
  2. അയര്‍ലന്‍റിലെ എല്‍ഫില് ബിഷപ്പായ ആസിക്കൂസ്
  3. ടാര്‍സൂസിലെ കാസ്റ്റോറും സ്റ്റീഫനും
  4. വെയില്‍സിലെ സിനീഡര്‍
  5. ഫ്ലാന്‍റേഴ്സിലെ അദേലെത്മൂസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group