ബാര്‍ബര്‍മാര്‍ക്കും ഇനി സര്‍ക്കാര്‍ ജോലി നേടാം; ചരിത്രപരമായ തീരുമാനവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ബാർബർമാർക്കും സർക്കാർ ജോലി നേടുന്നതിന് അവസരമൊരുക്കിയിരിക്കുകയാണ് കേരള സർക്കാർ. പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് ആഭ്യന്തര വകുപ്പില്‍ പോലീസ് ക്യാമ്ബ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്.

സർക്കാറിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ബാർബർ, ബ്യൂട്ടീഷൻ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അംഗീകാരവും ആദരവും ലഭ്യമാക്കുന്ന നടപടിയാകും ഇത്.

പലപ്പോഴും പോലീസ് ക്യാമ്ബ് ഫോളോവർ തസ്തികയില്‍ മുടി വെട്ട് ജോലി ചെയ്യുന്നതിന് തൊഴില്‍ അറിയാത്തവരെ നിയമിക്കുകയാണെന്നും താല്‍ക്കാലികമായി ബാർബർമാരെ നിയമിക്കുന്നത് സുതാര്യമല്ലെന്നും തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നതിനും കാരണമായിരുന്നു.

ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും കേരള സ്റ്റേറ്റ് ബാർബേർസ് ആൻഡ് ബ്യൂട്ടീഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ഭാരവാഹികള്‍ നിവേദനം നല്‍കുകയും നവ കേരള സദസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്യാമ്ബ് ഫോളോവർ തസ്തികയില്‍ ബാർബർ വിഭാഗത്തില്‍ 121 പേരെ നിയമിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group