138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കാൻ പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്‌ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) 2023-ൽ സംഭാവനയായി നൽകിയത് 143.7 ദശലക്ഷം യൂറോ. സംഘടനയുടെ അഭിപ്രായത്തിൽ ഉക്രൈൻ, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പണം ചിലവഴിച്ചത്. അതേസമയം ആഫ്രിക്കൻ ഭൂഖണ്ഡമാണ് ഏറ്റവും വലിയ പിന്തുണ നൽകിയത്.
“ദൈവികമായ കരുതലിൽ ഞങ്ങൾ വിശ്വസിക്കുന്നതിനാൽ, 1947 മുതൽ ഞങ്ങൾ വിജയകരമായി ഞങ്ങളുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. അതിനാൽ, ഈ വാർഷിക പ്രവർത്തനങ്ങളുടെ സംഗ്രഹം എല്ലാറ്റിനുമുപരിയായി ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് “- സംഘടന വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m