അവയവദാന നിരക്കുകള്‍ കുത്തനെ ഇടിയുന്നു

സംസ്ഥാനത്ത് മരണാനന്തര അവയവദാന നിരക്ക് കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. അവയവദാനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന കുപ്രചാരണങ്ങളാണ് ഇതിനു പിന്നിലെ പ്രധാന കാരണം.

ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ സംസ്ഥാനം ഉറ്റുനോക്കിയ പദ്ധതിക്ക് കടിഞ്ഞാണ്‍ വീഴാൻ കാരണമായതും സമൂഹത്തില്‍ പരക്കുന്ന ഇത്തരം തെറ്റിദ്ധാരണകളാണ്. കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ 2015-ല്‍ കേരളത്തില്‍ 218 അവയവമാറ്റം നടന്നു. 2022-ല്‍ 55 ആയി കുറഞ്ഞു. 2023-ല്‍ ഇതുവരെ നാല്‍പ്പതെണ്ണമാണ് നടന്നത്. 2015-ല്‍ 76-ഉം 2016-ല്‍ 72-ഉം ദാതാക്കളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 11 ലേക്ക് ചുരുങ്ങി.

എന്തിന് വെറുതേ പഴികേള്‍ക്കണം എന്ന ചിന്തയില്‍ മസ്തിഷ്കമരണം റിപ്പോര്‍ട്ട് ചെയ്യാൻ ഡോക്ടര്‍മാരും ആശുപത്രികളും മടിക്കുകയാണ്. ജീവനുള്ള ദാതാവില്‍നിന്നും അവയവം സ്വീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group