50 വർഷം മിഷനറിയായി മൊസാംബിക്കിൽ സേവനം ചെയ്ത വൈദികൻ ഫാ. വിൻസെന്റ് ബെറെൻഗുവറിനെ ആദരിച്ച് സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ.
1967-ൽ, തന്റെ മുപ്പതാമത്തെ വയസ്സിലാണ് അദ്ദേഹം മൊസാംബിക്കിൽ എത്തിയത്. സ്പാനിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷൻസിലെ വൈദികനാണ് ഫാ. വിൻസെന്റ്. 21 ദിവസം നീണ്ടുനിൽക്കുന്ന ഒരു ബോട്ട് യാത്രയ്ക്കായി മൊസാംബിക്കിലേക്ക് പുറപ്പെട്ട സംഭവമാണ് അദ്ദേഹത്തെ അവിടെ ഒരു മിഷനറിയാക്കി മാറ്റിയത്.
സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ കിരീടധാരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, രാജാവ് 19 സ്പാനിഷ് പൗരന്മാർക്ക് സിവിൽ മെറിറ്റ് മെഡൽ നൽകി. അവരിൽ ഒരാളാണ് 87 വയസ്സുള്ള ഈ മിഷനറി വൈദികൻ.
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ മധ്യത്തിൽ 1937-ൽ സ്പെയിനിലെ ടെയുലഡ പട്ടണത്തിലാണ് ജനിച്ചത്. മൊസാംബിക്കിൽ വളരെയേറെ മിഷനറി പ്രവർത്തനങ്ങൾ നടത്തിയ ശേഷം പ്രായാധിക്യത്തെ തുടർന്ന് ഏഴുവർഷം മുൻപാണ് ഫാ. വിൻസെന്റ്, സ്പെയിനിലേക്ക് തിരിച്ചെത്തിയത്.
മൊസാംബിക്കിൽ ഏകദേശം 60,000 കുട്ടികൾക്ക് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m