തലശ്ശേരി അതിരൂപത വൈദികരുടെ സമ്മേളനം നടന്നു

തലശ്ശേരി അതിരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരുടെയും ഈ വർഷത്തെ വൈദിക സമ്മേളനം നടന്നു. വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ വെച്ചാണ് തലശ്ശേരി അതിരൂപതയുടെ വൈദികരുടെ പ്രസ്പ്പിറ്റേറിയം നടന്നത്.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപതയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

അതിരൂപതയുടെ പ്രവർത്തനങ്ങൾ എപ്പോഴും കാലഘട്ടത്തിനനുസരിച്ച് വിഭാവനം ചെയ്യുക എന്നതായിരുന്നു സമ്മേനളത്തിന്റെ ലക്ഷ്യം.കൂടാതെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സിനഡാന്മകഥയെ അടിസ്ഥാനമാക്കി മെത്രാൻമാർക്ക് പറയാനുള്ളത് വൈദികർ കേൾക്കുക വൈദികർക്ക് പറയാനുള്ളത് മെത്രാൻമാർ കേൾക്കുക എന്ന രീതിയിലുള്ള തുറന്ന ചർച്ചയായിരുന്നു പ്രസ്പ്പിറ്റേറിയം.

അതിരൂപതയുടെ വളർച്ചയ്ക്കും, ക്രിയാത്മകമായ എല്ലാ പ്രവർത്തനങ്ങൾക്കും
ആർച്ച് ബിപ്പിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യ്തുകൊണ്ടാണ് വൈദികരുടെ ഈ വർഷത്തെ പ്രസ്പ്പിറ്റേറിയം സമാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m