ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങൾ മാർപാപ്പയ്ക്ക് നൽകിയ സമ്മാനം

ഉദരസംബന്ധമായ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പക്ക് മാർപാപ്പയുടെ ചിത്രം വരച്ച കാർഡുകൾ ജെമല്ലി ആശുപത്രിയിൽ രോഗികളായിക്കഴിയുന്ന കുഞ്ഞുങ്ങൾ സമ്മാനിച്ചു.

കുട്ടികളിൽ നിന്ന് ലഭിച്ച നിരവധി കത്തുകൾക്കും ചിത്രങ്ങൾക്കും മാർപാപ്പ നന്ദി അറിയിച്ചതായി വത്തിക്കാൻ അറിയിച്ചു.

“ഈ നാളുകളിൽ എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ സന്ദേശങ്ങളും ഏറെ ഹൃദയസ്പർശിയാണെന്ന് “ മാർപാപ്പ അറിയിച്ചതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group