യൂറോപ്പിൽ നിന്നുള്ള 50,000 അൾത്താര ബാലന്മാരുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പ

യൂറോപ്പിൽ നിന്നുള്ള 50,000 ത്തോളം അൾത്താര ബാലന്മാരുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ഫ്രാൻസിസ് പാപ്പ.

ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്നു വരെ, റോം നഗരം ഓൾട്ടർ സെർവേഴ്സ് അസോസിയേഷൻ നടത്തുന്ന അന്താരാഷ്ട്ര തീർത്ഥാടനത്തോടനുബന്ധിച്ചാണ് ഇത്രയധികം അൾത്താരബാലന്മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തുന്നത്.

ജൂലൈ 29 മുതൽ ഓഗസ്റ്റ് മൂന്നു വരെ റോമിൽ നടക്കുന്ന ഈ തീർത്ഥാടനത്തിന്റെ വിശദാംശങ്ങൾ ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസാണ് വെളിപ്പെടുത്തിയത്.

‘ക്യൂട്ടസ് ഇൻ്റർനാഷണലിസ് മിനിസ്ട്രാൻ്റിയ’ (സി. ഐ. എം) നടത്തുന്ന ഈ പതിമൂന്നാം തീർത്ഥാടനത്തിന്റെ മുദ്രാവാക്യം ‘നിങ്ങളോടൊപ്പം’ എന്നതാണ്. ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സ്ലൊവാക്യ, ഫ്രാൻസ്, ലിത്വാനിയ, ലക്സംബർഗ്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സെർബിയ, സ്വിറ്റ്സർലൻഡ്, ഉക്രൈൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 50,000 അൾത്താര ബാലന്മാർ ഈ പരിപാടിയിൽ പങ്കെടുക്കും. സി. ഐ. എം പ്രസിഡൻ്റ്, കർദ്ദിനാൾ ജീൻ ക്ലോഡ് ഹോളറിച്ച്, ലക്സംബർഗ് ആർച്ച് ബിഷപ്പ് എന്നിവരും അവരെ അനുഗമിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m