പട്ടാള ഭരണകൂടത്തിനെതിരേ ഉപരോധവുമായി യു.എസ്,ബ്രിട്ടൻ കാനഡ..

മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്,ബ്രിട്ടൻ, കാനഡ…. സൈനിക ഭരണകൂടത്തിനുള്ള ശക്തമായ താക്കീതാണ് ഇത്.
മ്യാന്‍മറിലെ ജനങ്ങള്‍ക്കൊപ്പമാണ് കാനഡയെന്ന് വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍ണ്യൂ പ്രതികരിച്ചു.സൈനിക നേതൃത്വവുമായി ബന്ധമുളള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കാനഡ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സൈന്യം നിയോഗിച്ച ഭരണാധികാരികളുടെ യു.എസിലെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് അമേരിക്ക നടപ്പാക്കുന്നത്.
മ്യാന്‍മറിന് വ്യാപാര, വാണിജ്യ തിരിച്ചടി നല്‍കുന്ന ഉപരോധമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പട്ടാളം ഭരണം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുളള സൈനിക നടപടിയില്‍ 796 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group