‘മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ പ്രത്യേക അവധി

‘മാതാപിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തില്‍ അനിവാര്യമാണ്, അതിനാല്‍ അവരെ സന്തോഷിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്’…..
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച്‌ അസം സര്‍ക്കാര്‍. മാതാപിതാക്കളെ സന്തോഷിപ്പിക്കാനായാണ് അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ പ്രത്യേക അവധി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിട്ടത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്. ഇതിനായി നവംബര്‍ ആറ്, എട്ട് തീയതികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച്‌ ഉത്തരവും പുറത്തിറക്കി. ഈ ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി വയോധികരായ മാതാപിതാക്കള്‍ക്കും/ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ മാതാപിതാക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാനും അവരെ സംരക്ഷിക്കാനുമാണ് അവധി അനുവദിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് എക്‌സില്‍ പങ്കുവെച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group