2020-ൽ കൊലചെയ്യപ്പെട്ടത് ഇരുപത് കത്തോലിക്കാ മിഷനറിമാർ: റിപ്പോർട്ട് പുറത്ത് വിട്ട് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി

Twenty Catholic missionaries killed in 2020: Pontifical Mission Society releases report

ന്യൂയോർക്ക്: 2020-ൽ ആഗോളതലത്തിൽ ഇരുപതോളം കത്തോലിക്കാ മിഷനറിമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഡിസംബർ 30-ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ വിവര ശേഖരണ ഏജൻസികളാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ കത്തോലിക്കാ മിഷനറിമാർ കൊല്ലപ്പെട്ടത് അമേരിക്കയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ചോളം പുരോഹിതൻമാരാണ് 2020-ൽ മാത്രം അമേരിക്കയിൽ കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെ ആഗോളതലത്തിൽ അഞ്ചു ബിഷപ്പുമ്മാർ ഉൾപ്പെടെയുള്ള 535 കത്തോലിക്കാ സഭാ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

അഴിമതിയും ദാരിദ്രവും മൂലം സർക്കാരുകൾ ദുർബലമാകുന്ന ദരിദ്രരാജ്യങ്ങളിൽ നിരവധി കത്തോലിക്കാ മിഷനറിമാരും പുരോഹിതരും പിടിച്ചുപറിക്കലിനും കൊലപാതകത്തിനും ഇരയായിട്ടുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷം കുറവുള്ള രാജ്യങ്ങളിലും നിരവധിപേർ നിർബന്ധിത മതപരിവർത്തനത്തിനും പീഡനങ്ങൾക്കും ഇരയായിട്ടുണ്ട്. ആക്രമണത്തിനിരയായി ഫ്രാൻസിലും ആസ്ട്രേലിയയിലുമായി നിരവധി ക്രൈസ്തവരാണ് ചുരുങ്ങിയ കാലം കൊണ്ട് കൊല്ലപ്പെട്ടതെന്ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ഏജൻസി ‘ഫിഡ്‌സ് ‘ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1927-ലാണ് ‘ഫിഡ്‌സ്’ സ്ഥാപിതമായത്. പാകിസ്ഥാനിൽ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത സംഭവങ്ങളും 2020-ൽ ക്രൈസ്തവ സംഘടനകൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും ഏറെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. മുൻവർഷങ്ങളിലെ അപേക്ഷിച്ച് 2020-ൽ മിഷനറിമാരുടെ മരണനിരക്ക് കുറവാണ്. 2019-ൽ 29 മിഷനറുടെ മരണം ഫിഡ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 2018-ൽ 40 പേരും 2017-ൽ 23 പേരും കൊല്ലപ്പെട്ടനാണ് കണക്കുകൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group