ഭാരത ക്രൈസ്തവര്‍ ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കണം : ലത്തീന്‍ മെത്രാന്‍ സമിതി

പീഡനങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാലും ഭാരത ക്രൈസ്തവർ ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കണമെന്ന് ലത്തീന്‍ മെത്രാന്‍ സമിതി. ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ ബംഗ്ലൂരുവിലെ സെന്റ്‌ ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ വെച്ച് 2023 ജനുവരി 24 മുതല്‍ 30 വരെ നടന്ന മുപ്പത്തിനാലാമത് സമ്മേളനത്തിനു പിന്നാലെയുള്ള പ്രസ്താവനയിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിലേക്കും അവന്റെ രക്ഷാകരമായ സന്ദേശത്തിലേക്കും ആകർഷിക്കപ്പെടുകയും അവന്റെ അനുയായികളായിത്തീരുകയും ചെയ്തിരിന്നുവെന്ന് മെത്രാന്‍ സമിതി സ്മരിച്ചു.

അസഹിഷ്ണുതയും വിദ്വേഷവും വഴി ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങള്‍ വളരുന്ന സംസ്കാരം ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ, സുവിശേഷത്തിലെ യേശുവിനെ കൂടുതൽ ധൈര്യത്തോടെയും ക്രിയാത്മകമായും ആധികാരികമായും പ്രഘോഷിക്കേണ്ടതുണ്ട് -മെത്രാൻ സമിതി പ്രസ്താവനയിൽ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group