നാവികർക്കും, കടലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പ

നാവികർക്കും, കടലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആദരവും പ്രാർത്ഥനകളും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

സമുദ്ര ഞായർ ആചാരണത്തോട് അനുബന്ധിച്ചാണ് പാപ്പ കടലിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ ആദരിച്ചത്.

കടൽ യാത്രികരെയും നാവികരെയും തൊഴിലാളികളെയും അവരുടെ പ്രിയപ്പെട്ടവരെയും പ്രാദേശിക സഭയെയും പ്രത്യേകം ഓർക്കുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ജൂലൈ രണ്ടാമത്തെ ഞായാറാഴ്ച ആണ് തിരുസഭ സമുദ്ര ഞായർ ആഘോഷിക്കുന്നത്.

ഈ ദിവസത്തിന്റെ പ്രത്യേകതകൾ ഓർമ്മിപ്പിച്ചു കൊണ്ടും, ഏവർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും ഫ്രാൻസിസ് പാപ്പ സമൂഹമാധ്യമമായ എക്‌സിൽ(X) സന്ദേശമയച്ചു. വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പ നയിച്ച മധ്യാഹ്ന പ്രാർഥനയ്ക്കു ശേഷവും കടലിൽ ജോലി ചെയ്യുന്ന എല്ലാവരെയും അനുസ്മരിക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m