തടവ്പുള്ളികൾക്ക് മാർപാപ്പയുടെ ഐസ്ക്രീം സമ്മാനം…

വത്തിക്കാൻ സിറ്റി : രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ ഉ​ഷ്ണ തരംഗം അനുഭവപ്പെടുന്ന ഇറ്റലിയിൽ തടവറയിൽ കഴിയുന്നവർക്ക് വേണ്ടി മാർപാപ്പയുടെ സ്നേഹ സമ്മാനം.ന​ഗ​ര​മ​ധ്യ​ത്തി​ലെ​യും ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ​യും ര​ണ്ടു ജ​യി​ലു​ക​ളി​ലേ​ക്ക് 15,000 ഐ​സ്ക്രീം മാ​ർ​പാ​പ്പ അ​യ​ച്ചു​കൊ​ടു​ത്തു .വ​ത്തി​ക്കാ​നി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന ക​ർ​ദി​നാ​ൾ കോ​ൺ​റാ​ഡ് ക്രാ​യ​വി​സ്കി​യാ​ണ് ഐ​സ്ക്രീ​മു​ക​ൾ ത​ട​വ​റ​ക​ളി​ൽ എ​ത്തി​ച്ച​ത്.ജൂ​ണി​ൽ റോ​മി​ലെ 20 ത​ട​വു​കാ​ർ​ക്ക് മാ​ർ​പാ​പ്പ​യെ കാ​ണാ​നും വ​ത്തി​ക്കാ​ൻ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group