അർജൻറീനയിലെ ഏറ്റവും ഭീകരമായ ആക്രമണം നടന്നിട്ട് 30 വർഷം; പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

30 വർഷം മുൻപ് അർജൻ്റീനയിൽ നടന്ന ഭീകരാക്രമണത്തെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ.

ആക്രമണത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ കത്തയയ്ക്കുകയും വേദനിക്കുന്നവർക്ക് തൻ്റെ സാമീപ്യം അറിയിക്കുകയും ചെയ്തു. ബ്യൂണസ് അയേഴ്സ് നഗരത്തിൽ അർജൻറീന ഇസ്രായേൽ മ്യൂച്വൽ അസോസിയേഷന് നേരെയാണ് മുപ്പതുവർഷങ്ങൾക്ക് മുൻപ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും എൺപത്തഞ്ചോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം എല്ലാ വർഷവും ആ ദിവസം അസോസിയേഷൻ അംഗങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു. “ആ ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മകൾ ഞങ്ങളുടെ പ്രാർത്ഥനകളിലും നീതിയോടുള്ള നമ്മുടെ പ്രതിബദ്ധതയിലും നിലനിൽക്കുന്നു. ഓർമ്മകൾ നമ്മുടെ വഴികാട്ടിയാകാം. ഓർക്കുക എന്നത് വെറുതെ തിരിഞ്ഞു നോക്കുക മാത്രമല്ല, ഇത്തരം അപലപനീയമായ അക്രമങ്ങൾ ആവർത്തിക്കപ്പെടാത്ത ഒരു ഭാവിയിലേക്കുള്ള പ്രത്യാശയിൽ നമ്മെത്തന്നെ ഉയർത്തിപ്പിടിക്കുക എന്നത് കൂടിയാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു. 1994 ജൂലൈ 18-നു കൊല്ലപ്പെട്ട 85 സഹോദരങ്ങളെ ഓർക്കാൻ ഈ ഓർമ്മ നമ്മെ പ്രേരിപ്പിക്കുന്നു” പാപ്പ കത്തിൽ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m