ശിക്ഷിക്കപ്പെട്ട ബിഷപ്പിനെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച് പൊന്തിഫിക്കൽ ഫൗണ്ടേഷൻ

നിക്കരാഗ്വ: ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്താൽ 26 വർഷവും 4 മാസവും തടവിന് ശിക്ഷിക്കപ്പെട്ട ബിഷപ്പ് റോളാൻഡോ അൽവാരസിനെക്കുറിച്ചും നിക്കരാഗ്വയിലെ കത്തോലിക്കാ സഭയുടെ അവസ്ഥയെക്കുറിച്ചും പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഉത്കണ്ഠ രേഖപ്പെടുത്തി.

വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ബിഷപ്പ് അൽവാരസിനെ പരാമർശിക്കുന്ന വൈദികരെ ഭരണകൂടം അറസ്റ്റ് ചെയ്യുമെന്നും രൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന നിക്കരാഗ്വയിൽ സഭയ്ക്ക് വേണ്ടിയും ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നുവെന്നും ഫൗണ്ടേഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group