വിവാഹനിയമ ഭേദഗതി സ്വാഗതം ചെയ്ത് മെത്രാൻ സമിതി

പാക്കിസ്ഥാൻ സർക്കാർ കൊണ്ടുവന്ന വിവാഹ നിയമഭേദഗതിയെ സ്വാഗതം ചെയ്ത് പാക്ക് മെത്രാൻസമിതി.

നിർബന്ധിത ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാൻ സർക്കാർ വിവാഹപ്രായം പതിനെട്ടായി ഉയർത്തിക്കൊണ്ടാണ് പുതിയ ഭേദഗതി നിലവിൽവന്നിരിക്കുന്നത്. ഈ നിയമഭേദഗതിയിൽ ക്രൈസ്തവലോകവും സന്തോഷിക്കുകയാണ്.

1872-ലെ ക്രിസ്ത്യൻ വിവാഹനിയമം ഭേദഗതി ചെയ്യുന്ന പുതിയ നിയമനിർമ്മാണം ഏതാനും മാസങ്ങൾക്കുമുമ്പ് നിയമനിർമ്മാണസഭയിൽ പാസാക്കിയതിനുശേഷം, ഈ ആഴ്ച ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുൻ നിയമമനുസരിച്ച്, പെൺകുട്ടികളുടെ വിവാഹപ്രായം പതിമൂന്നായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനുവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും ലൈംഗീക ദുരുപയോഗങ്ങളും നിർബന്ധിത ശൈശവ വിവാഹങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സ്വാതന്ത്ര്യം മാനിക്കപ്പെടുന്നതിനുമായി പാക്കിസ്ഥാനിലെ ക്രൈസ്തവസഹോദരങ്ങൾ നടത്തിയ കഠിനപരിശ്രമത്തിൻ്റെ ഫലമായാണ് ഈ നിയമഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നത്. പുതിയ നിയമമനുസരിച്ച്, വിവാഹത്തിൽ ഏർപ്പെടുന്നവരുടെ പ്രായം 18 വയസായിരിക്കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group