കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെ : മാർപ്പാപ്പാ

കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് ആശംസിച്ച് മാർപ്പാപ്പാ.

പാരീസ് ഒളിമ്പിക് മാമാങ്കത്തിന് തുടക്കം കുറിക്കപ്പെട്ട ഈ വെള്ളിയാഴ്‌ച (26/07/24) “താല്ക്കാലിക ഒളിമ്പിക് വെടിനിറുത്തൽ” (#OlympicTruce) “പാരിസ്2024” (#Paris2024) എന്നീ ഹാഷ്ടാഗുകളോടു കൂടി കണ്ണിചേർത്ത “എക്സ്”(X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

മാർപാപ്പായുടെ സന്ദേശം ഇങ്ങനെ:

“ഒളിമ്പിക്സിൻറെയും, പാരാലിമ്പിക്സിൻറെയും അധികൃത ചൈതന്യം യുദ്ധ ദുരന്തത്തിൽ നിപതിക്കാതിരിക്കാനും അക്രമം അവസാനിപ്പിക്കാനുമുള്ള ഒരു മറുമരുന്നാണ്. കായിക വിനോദങ്ങൾ പാലങ്ങൾ നിർമ്മിക്കട്ടെ, പ്രതിബന്ധങ്ങളെ തകർക്കട്ടെ, സമാധാനപരമായ ബന്ധങ്ങൾ വളർത്തിയെടുക്കട്ടെ. #ഒളിമ്പിക് ട്രൂസ് #പാരീസ്2024”
ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസിൽ ഒളിമ്പിക് കായികമേള.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m