‘നിറവ് 2023’ ലോഗോ പ്രകാശനം ചെയ്തു

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​തയിലെ കെ​സി​വൈ​എ​മ്മിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ടത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം ‘നി​റ​വ് 2023’ന്റെ ലോ​ഗോ പ്ര​കാ​ശ​നം സി​നി​മാ​താ​രം നൈ​ല ഉ​ഷ നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, ചെ​യ​ര്‍​മാ​ന്‍ റി​ജോ ജോ​യ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഹി​ത ജോ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ ജോ​യ്, ട്ര​ഷ​റ​ര്‍ ഫ്‌​ല​റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, ക​ലോ​ത്സ​വം ക​ണ്‍​വീ​ന​ര്‍ എ​മി​ല്‍ ഡേ​വി​സ്, സം​സ്ഥാ​ന സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡിം​ബി​ള്‍ ജോ​യ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. താ​ഴേ​ക്കാ​ട് കെ​സി​വൈ​എം യൂ​ണി​റ്റി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ര​ച​ന മ​ത്സ​ര​ങ്ങ​ളും സെ​പ്റ്റം​ബ​ര്‍ 9,10 തീ​യ​തി​ക​ളി​ല്‍ ക​ലാമ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group