വൈദികനെ നിര്‍ബന്ധിച്ച്‌ ‘ജയ് ശ്രീം റാം’ വിളിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അല്‍മായ മുന്നേറ്റം

തെലങ്കാനയിലെ സ്കൂ‌ളിൽ തീവ്രഹിന്ദുത്വവാദികൾ വൈദികനെ നിർബന്ധിച്ച് ‘ജയ് ശ്രീം റാം’ വിളിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അൽമായ മുന്നേറ്റം.

ആദിലാബാദിലെ മദർ തെരേസ സ്കൂളിലായിരുന്നു സംഭവം. സ്കൂൾ മാനേജർ കൂടിയായ വൈദികനെയാണ് നിർബന്ധിച്ച് ജയ് ശ്രീം റാം വിളിപ്പിച്ചത്.

ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെട്ട ക്രിസ്ത്യാനോഫോബിയ കേരളത്തിന് തൊട്ടടുത്ത് തെലങ്കാനവരെ എത്തിയിരിക്കുന്നുവെന്നത് ഭീതിയോടെയും കനത്ത അമർഷത്തോടെയുമാണ് വിശ്വാസികൾ കാണുന്നതെന്നും അൽമായ മുന്നേറ്റം അഭിപ്രായപ്പെട്ടു.

യൂണിഫോം നിർബന്ധമായ സ്കൂളാണ് ഇത്. ഇവിടെ ഹനുമാൻ ദീക്ഷയോടനുബന്ധിച്ച് കാവി വസ്ത്രം ധരിച്ച് സ്‌കൂളിൽ വരുന്നതിന് മാതാപിതാക്കളുടെ അപേക്ഷ വേണമെന്ന് പറഞ്ഞതിനെ തുടർന്ന് പുലർച്ചെ സ്കൂളിന് മുന്നിൽ ജയ് ശ്രീറാം വിളിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group