മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം : ഇന്ത്യയിലെ ക്രൈസ്തവ നേതാക്കൾ

ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിച്ചു.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ക്രൈസ്തവൈക്യ വേദിയുടെ എട്ടംഗ പ്രതിനിധിസംഘം ഈ ആവശ്യം ഉന്നയിച്ചത്.

മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്ന വസ്തുത ഈ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. പരിദേവനങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി കിരൺ സമ്മതിച്ചിട്ടുണ്ടെന്ന് ക്രൈസ്തവൈക്യവേദിയുടെ പ്രതിനിധി എ.സി.മൈക്കിൾ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m