സർക്കാരിന്റെ സംവിധാനങ്ങളോട് ചേർന്നു കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ്.
അപ്രതീക്ഷിതമായി മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും നാട്ടുകാരോടുമുള്ള അനുശോചനവും പ്രാർത്ഥനയും ഭാരതസഭയ്ക്കുവേണ്ടി അറിയിച്ചു. സ്വത്തും ഭവനവും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ ആയിരിക്കുന്ന എല്ലാവരോടുമുള്ള സഹാനുഭൂതിയും സഹായസന്നദ്ധതയും അദ്ദേഹം അറിയിച്ചു.
സർക്കാരിന്റെ സംവിധാനങ്ങളോട് ചേർന്നുകൊണ്ട് ഭാരത സഭയുടെയും ബത്തേരി രൂപതയുടെയും സംവിധാനങ്ങൾ ഉപയോഗിച്ച് മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകും. അദ്ദേഹം പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group