പോർസുങ്കുള ദണ്ഡവിമോചനത്തിനായി ഒരുങ്ങിയില്ലേ?

സഭയിലെ ആദ്യത്തെ ദണ്ഡവിമോചനമാണ് വി. ഫ്രാൻസിസ് അസ്സീസിയുടെ നാമത്തിലുള്ള ‘പാർഡൺ ഓഫ് അസ്സീസ്സി’ എന്നറിയപ്പെടുന്ന ‘പൊർസ്യൂങ്കുള ദണ്ഡവിമോചനം.’ ആഗസ്റ്റ് ഒന്ന് സായാഹ്നം മുതൽ രണ്ടാം തീയതി സൂര്യാസ്തമയം വരെയാണ് ഈ പൂർണ്ണ ദണ്ഡവിമോചനം നേടുന്നതിനുള്ള അവസരം. ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവയാണ്.

1. ഏറ്റവും അടുത്ത ദിവസം വിശുദ്ധ കുമ്പസാരം നടത്തണം

2. രണ്ടാം തീയതി വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം

3. വിശ്വാസപ്രമാണവും മാർപാപ്പയുടെ നിയോഗങ്ങൾക്കായി 1 സ്വർഗസ്ഥനായ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രീത്വ സ്തുതി എന്നീ പ്രാർഥനകൾ ചൊല്ലി പാപവിമോചനത്തിനായി പ്രാർഥിക്കണം.

‘പോർസ്യൂങ്കുള ദണ്ഢവിമോചനം’ എന്താണ്?

1216 ആഗസ്റ്റ് ഒന്നിന് പോർസ്യുങ്കുളായിൽ വി. ഫ്രാൻസിസ് പ്രാർഥിക്കവേ ക്രിസ്തുവിന്റെ ദർശനമുണ്ടായി. പരിശുദ്ധ കന്യകയ്ക്കൊപ്പം മാലാഖമാരും ചേർന്നുള്ള ദർശനമായിരുന്നു അത്. ആ ദർശനത്തിൽ വിശുദ്ധനു കിട്ടിയ സന്ദേശം ദൈവിക കാരുണ്യത്തിന്റെയും പാപമോചനത്തിന്റേതും ആയിരുന്നു. അസ്സീസ്സിയിൽ നിന്നും ദൈവിക കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു പിന്നീട് വി. ഫ്രാൻസിസ് പങ്കുവച്ച ദൗത്യം.

തനിക്ക് ലഭിച്ച ദൈവകാരുണ്യം മറ്റുള്ളവർക്കും ലഭിക്കണമെന്ന് ആഗ്രഹിച്ച വിശുദ്ധൻ, പൂർണ്ണ പാപവിമോചനം നേടുന്നതിനുള്ള അനുമതി ഓനേരിയുസ് മൂന്നാമൻ പാപ്പായെ നേരിൽ കണ്ട് കരസ്ഥമാക്കി. അന്നു മുതൽ അസ്സീസ്സിയിലെ പാപമോചനം അഥവാ ‘ദി പാർഡൺ ഓഫ് അസ്സീസ്സി’ എന്നറിയപ്പെടുന്ന ‘പൊർസ്യൂങ്കുളയിലെ പൂർണ്ണ ദണ്ഡവിമോചനം’ സാർവ്വത്രിക സഭ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group