ഭരണ പ്രതിപക്ഷങ്ങളുടെ ഇരട്ടത്താപ്പിനെതിരെ വിമർശനവുമായി മാര്‍ തോമസ് തറയില്‍

കൊച്ചി : ‘കേരള സ്റ്റോറി’ സിനിമയിലും ‘കക്കുകളി’ നാടകത്തിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ നിശിത വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ
ഫേസ്ബുക്ക്‌ പോസ്റ്റ്.

‘കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍..

കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ “വോട്ടുബാങ്ക്” എന്നാണോ എന്ന് മാത്രം! കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല!!! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം…മതേതരത്വം മഹാശ്ചര്യം!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group