നാഗർകോവില്‍ : എല്ലാ വർഷവും തിരുനാള്‍ ആഘോഷവേളകളില്‍ ദക്ഷിണ റെയില്‍വേ വേളാങ്കണ്ണിയിലേക്ക് സ്പെഷല്‍ ട്രെയിൻ സർവീസ് നടത്താറുണ്ട്.
കന്യാകുമാരി ജില്ലയില്‍ നിന്നു വേളാങ്കണ്ണിക്ക് നേരിട്ട് ട്രെയിൻ സൗകര്യം ഇല്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തു നിന്നും വേളാങ്കണ്ണിക്ക് സ്പെഷല്‍ ട്രെയിൻ വേണമെന്ന് ആവശ്യമുയരുന്നു. ഈ വർഷത്തെ വേളാങ്കണ്ണി തിരുനാള്‍ ആഘോഷം ഈ മാസം 29ന് തുടങ്ങി സെപ്റ്റംബർ 9 ന് അവസാനിക്കും. തിരുവനന്തപുരം, കന്യാകുമാരി, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍ നിന്നു ധാരാളം പേർ ആഘോഷത്തില്‍ പങ്കെടുക്കാനായി അവിടെ പോകാറുണ്ട്.
തിരുച്ചിറപ്പള്ളിയില്‍ എത്തി അവിടെ നിന്നു വേളാങ്കണ്ണിക്ക് കണക്ഷൻ ട്രെയിനും ഇല്ല. ഇതെത്തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നുള്ളവർ ബസുകളിലും, സ്വകാര്യ വാഹനങ്ങളിലുമായാണ് യാത്ര ചെയ്യുന്നത്. എറണാകുളത്തു നിന്നും വേളാങ്കണ്ണിക്ക് ആഴ്ചയില്‍ രണ്ടു തവണ സർവീസ് നടത്തി വരുന്ന ട്രെയിൻ കോട്ടയം, കായംകുളം, കൊല്ലം, പുനലൂർ, ചെങ്കോട്ട, രാജപാളയം, വിരുദുനഗർ, മാനാമധുര, കാരക്കുടി, പട്ടുക്കോട്ട വഴിയാണ് സർവീസ് നടത്തി വരുന്നത്. ഈ ട്രെയിൻ തിരുവനന്തപുരം, തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, മധുര, ദിണ്ഡിഗല്‍ ജില്ലകളെ വേളാങ്കണ്ണിയുമായി ബന്ധിപ്പിക്കുന്നുമില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m