മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ പുതിയ ഹർജി

ന്യൂ ഡല്‍ഹി : മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹർജി. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും അഭിഭാഷകൻ മാത്യു നെടുംമ്ബാറ നല്‍കിയ ഹർജിയില്‍ പറയുന്നു. മുൻക്കാല വിധികള്‍ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്.

കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജണല്‍ ചീഫ് എൻജിനിയർ എസ്. രമേശിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group