ഹോര്‍ലിക്സ് ഇനി മുതല്‍ ‘ആരോഗ്യപാനീയം’ അല്ല; പകരം ‘ഫങ്ഷണല്‍ ന്യൂട്രിഷണല്‍ ഡ്രിങ്ക്’

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ കാരണം, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (HUL) ഹോർലിക്സിനെ ‘ആരോഗ്യപാനീയം’ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി.

‘ഫങ്ഷണല്‍ ന്യൂട്രിഷണല്‍ ഡ്രിങ്ക്സ്’ (FND) വിഭാഗത്തിലാണ് ഇപ്പോള്‍ ഹോർലിക്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോര്‍ലിക്‌സില്‍നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.

‘ആരോഗ്യ പാനീയങ്ങള്‍’ എന്ന വിഭാഗത്തില്‍ നിന്ന് ഹോര്‍ലിക്സ് അടക്കമുള്ള പാനീയങ്ങള്‍ നീക്കം ചെയ്യാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ‘ആരോഗ്യപാനീയം’ എന്നതിന് വ്യക്തമായ നിർവചനം ഇല്ലായിരുന്നു. പാല്‍ പോലുള്ള സാധാരണ ഭക്ഷണപദാർത്ഥങ്ങളെ ‘ആരോഗ്യപാനീയം’ എന്ന് തെറ്റായി വിപണനം ചെയ്യുന്നത് തടയുന്നതിനാണ് ചട്ടങ്ങള്‍ കർശനമാക്കിയത്.

ഫങ്ഷണല്‍ ന്യൂട്രിഷണല്‍ ഡ്രിങ്ക് എന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതും പോഷകവസ്തുക്കള്‍ അടങ്ങിയതുമായ പാനീയങ്ങളാണ്. പ്രോട്ടീനിൻ്റെയും മൈക്രോ ന്യൂട്രിയൻ്റുകളുടെയും കുറവു നികത്താൻ സഹായിക്കുന്ന പാനീയം എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹോര്‍ലിക്സ് അടക്കമുള്ള പാനീയങ്ങള്‍ ഫങ്ഷണല്‍ ന്യൂട്രിഷണല്‍ ഡ്രിങ്ക്സ് വിഭാഗത്തില്‍ പെടുത്തുന്നത് കൂടുതല്‍ സുതാര്യത വരുത്തുന്നു.

ഇതില്‍ ചേരുവകള്‍ വ്യക്തമായി പറയേണ്ടതുണ്ട്. അങ്ങനെ ഉപഭോക്താക്കള്‍ക്ക് പാനീയത്തിന്റെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച്‌ മികച്ച ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. അമിതമായി പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group