തലസ്ഥാന നഗരിയില്‍ ടിപ്പറുകള്‍ക്ക് നിയന്ത്രണം; ഉത്തരവ് വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ

തലസ്ഥാന നഗരത്തില്‍ ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണം. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 10 വരെയും, വൈകുന്നേരം 3 മുതല്‍ 5 വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്.

ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച്‌ വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നഗരത്തില്‍ ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതെ സമയം അനന്തുവിനെ മരണത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെയാണ് പിരിഞ്ഞത്. വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹരം കൊടുക്കുന്നത് സംബന്ധിച്ച്‌ യോഗത്തില്‍ തീരുമാനമായില്ല. ആര് നഷ്ടപരിഹാരം നല്‍കുന്നു എന്നത് സംബന്ധിച്ച്‌ അവ്യക്തത തുടരുകയാണ്.

കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മുൻപ് അപകടത്തില്‍ പരിക്ക് പറ്റിയ സന്ധ്യരാണിക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടതായും എന്നാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു.

ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m