ഇറാൻ രാഷ്ട്രപതിയുമായി സംസാരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ രാഷ്ട്രപതി മസൂദ് പെസെഷ്കിയാനുമായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഫോണിൽ ചർച്ചകൾ നടത്തി. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക പ്രകടിപ്പിക്കാനും സമാധാനത്തിനും വേണ്ടി അഭ്യർഥനകൾ നടത്തുന്നതിനും വേണ്ടിയായിരുന്നു ഈ സംഭാഷണം. ഇന്നലെ നടന്ന ചർച്ചകളെ കുറിച്ച് വത്തിക്കാൻ മാധ്യമ വക്താവ് മത്തേയോ ബ്രൂണിയാണ് മാധ്യമപ്രവർത്തകരെ അറിയിച്ചത്.

അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇസ്രയേലിനെതിരായി ഇറാൻ ആക്രമണം നടത്തുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ ആണ് കർദിനാൾ സമാധാനാഭ്യർഥനയുമായി ഫോൺ സംഭാഷണം നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group