വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നടപടിയെടുക്കാൻ തമിഴ്നാട് സർക്കാരിന് കേന്ദ്രസർക്കാർ നിർദേശം നൽകണം: കെ.സി.വൈ.എം മാനന്തവാടി രൂപത

നീലഗിരി മേഖലയിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നടപടിയെടുക്കാൻ തമിഴ്നാട് സർക്കാരിന് കേന്ദ്രസർക്കാർ നിർദേശം നൽകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാസമിതി ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ, നീലഗിരി പന്തല്ലൂരിൽ അച്ഛനോടൊപ്പം യാത്രചെയ്ത മൂന്നുവയസ്സുകാരി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിസ്സഹായരായി നിൽക്കുകയാണ് പ്രദേശവാസികൾ.മനുഷ്യജീവന് വിലകല്പിക്കാതെ തുടരുന്ന വന്യജീവിസംരക്ഷണം തീർത്തും അപലപനീയമാണെന്ന്

കെ.സി.വൈ.എം മാനന്തവാടി രൂപത കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ ബഫർസോൺ പ്രദേശങ്ങളിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള മനുഷ്യഹത്യ കേരളത്തിലെ പ്രദേശങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും ആരും സുരക്ഷിതരല്ല എന്ന വാസ്തവം തിരിച്ചറിയണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ശ്രീ. ജിഷിൻ മുണ്ടക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, തുടങ്ങിയവർ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group