സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്തത്; അതിക്രമത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെ വിടരുത്.’

ഒരു ലക്ഷമോ അതിലധികമോ കുടുംബ വാര്‍ഷിക വരുമാനം നേടുന്ന അംഗങ്ങളുടെ ഒരു സ്വയം സഹായ ഗ്രൂപ്പ് അംഗമെന്നാണ് മോദി സര്‍ക്കാര്‍ ‘ലഖ്പതി ദീദി’യെ വിശേഷിപ്പിക്കുന്നത്. ഇവരുടെ ശരാശരി വരുമാനം പതിനായിരം രൂപയാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group